ഗുരുവായൂർ: നിർദ്ധനരായ ക്യാൻസർ രോഗികൾ, വൃക്ക രോഗികൾ, ഹൃദ്രോഗികൾ എന്നിവരെ
ചേർത്തു നിർത്തുന്ന പദ്ധതിയാണ് കാരുണ്യവർഷം. അംഗങ്ങളിൽ നിന്നും സമാഹരിച്ച സംഖ്യ
കരുണ ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ.ബി സുരേഷിന് ഗുരുവായൂർ വൈ എം സി എ ചാരിറ്റി കൺവീനർ സി കെ ഡേവിസ് നൽകി കൊണ്ട് കാരുണ്യവർഷം പദ്ധതി ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് ബാബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥന വാരത്തിൻ്റെ ഉൽഘാടനം എൽ എഫ് കോളജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ജിന്നി തെരസ് നിർവ്വഹിച്ചു. പങ്കെടുത്ത എല്ലാവർക്കും റംബൂട്ടാൻ ഹൈബ്രിഡ് തൈകൾ വിതരണം ചെയ്തു. സെക്രട്ടറി ലോറൻസ് നീലങ്കാവിൽ സ്വാഗതവും ട്രഷറർ ജോസ് ലൂയീസ് നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡൻ്റ് ലാങ്കോസ് ചക്രമാക്കിൽ, സി. മേരി ജോസഫ്, വിമൻസ് ഫോറം പ്രസിഡൻ്റ് ടെസ് ജെയ്സൺ, വി പി ജോസ്, റാഫി തോമാസ്, തോംസൺ വാഴപ്പിള്ളി, ജിഷോ പുത്തൂർ, ജോമോൻ ചുങ്കത്ത് എന്നിവർ പ്രസംഗിച്ചു.
